വി.എസിന് നിയമസഭാ സമുച്ചയത്തില്‍ പുതിയ ഓഫീസ് അനുവദിക്കും

164

തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന് നിയമസഭാ സമുച്ചയത്തിനുള്ളില്‍ ഓഫീസ് അനുവദിക്കും. ഇത് സംബന്ധിച്ച്‌ നിയമസഭാ സെക്രട്ടറിയേറ്റിവ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കി. നിയമസഭാ സമുച്ചയത്തിനുള്ളില്‍ തന്നെ ഓഫീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വി.എസ്, സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു.ക്യാബിനറ്റ് പദവി ഉണ്ടായിട്ടും തനിക്ക് മതിയായ സൗകര്യങ്ങള്‍ അനുവദിക്കുന്നില്ലെന്ന് വി.എസ് ആരോപിച്ചിരുന്നു. നിയമസഭയില്‍ വിശ്രമിക്കാന്‍ സൗകര്യമില്ലെന്നും മുതിര്‍ന്ന അംഗമെന്ന പരിഗണന ലഭിക്കുന്നില്ലെന്നും വി.എസ് പരാതിപ്പെട്ടിരുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നും സ്പീക്കര്‍ക്ക് നല്‍കിയ കത്തില്‍ വി.എസ് പറഞ്ഞിരുന്നു.