കൊട്ടിയൂര്‍ പീഡനം:കന്യാസ്ത്രീകളും ഫാ. തേരകവും കീഴടങ്ങണമെന്ന് ഹൈക്കോടതി

243

കൊച്ചി: കൊട്ടിയൂരില്‍ പതിനാറുകാരിയെ വൈദികന്‍ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ കൂട്ടുപ്രതികളായ ഫാ.തോമസ് ജോസഫ് തേരകവും കന്യാസ്ത്രീകളും അഞ്ച് ദിവസത്തിനുള്ളില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. ഇവരുടെ മുന്‍കൂര്‍ ജാമ്യേപേക്ഷ പരിഗണിക്കവെയാണ് നിര്‍ദ്ദേശം. അന്വേഷണ ഉദ്യോഗസ്ഥന് മുമ്ബാകെയാണ് പ്രതികള്‍ കീഴടങ്ങേണ്ടത്. ഹാജരാകുന്ന അന്നുതന്നെ അവരെ കോടതിയില്‍ ഹാജരക്കണമെന്നും ഉപധികളോടെ ജാമ്യം അനുവദിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ജാമ്യം ലഭിക്കുന്ന കേസുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കേസുകളില്‍ പലതും പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, ഇവരുടെ പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്നും ആവശ്യപ്പെടുമ്ബോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

NO COMMENTS

LEAVE A REPLY