തിരുച്ചിറപ്പള്ളിയിലെ പടക്ക ഫാക്ടറിയില്‍ സ്ഫോടനം: 10 മരണം

164

തിരുച്ചിറപ്പള്ളി • തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ പടക്ക ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ 10 മരണം. ജലാറ്റിന്‍ നിര്‍മാണശാലയിലാണ് സ്ഫോടനം ഉണ്ടായത്. 24 പേരാണ് ഫാക്ടറിയില്‍ ഉണ്ടായിരുന്നത്. നാലുപേരെ രക്ഷപ്പെടുത്തി. നിരവധിപേര്‍ക്ക് പൊള്ളലേറ്റു.പലരുടെയും നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. രാവിലെ ഏഴു മുപ്പതോടെയാണ് അപകടമുണ്ടായത്. അഗ്നിശമനസേനയും പൊലീസുമെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

NO COMMENTS

LEAVE A REPLY