നോയിഡയിൽ നൈജീരിയൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം

175

ഗ്രേയ്റ്റർ നോയിഡയിൽ വീണ്ടും നൈജീരിയൻ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. കാറിൽ സഞ്ചരിക്കുകയായിരുന്ന നൈജീരിയൻ വിദ്യാർത്ഥിനിയെ പിടിച്ചിറക്കി ആക്രമിച്ചെന്നാണ് പരാതി. യുവതിയോട് മോശമായി അക്രമികൾ പെരുമാറിയെന്നും പരാതിയുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനി ആശുപത്രിയിൽ ചികിത്സയിലാണ്. മൂന്ന് ദിവസത്തിനിടെ നൈജീരിയന വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. തിങ്കളാഴ്ച്ച നടന്ന ആക്രമണത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് 54 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

NO COMMENTS

LEAVE A REPLY