തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് സിപിഎമ്മിന്റെ ജീര്‍ണതയാണെന്ന് വി.എം.സുധീരന്‍

176

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കൈയേറ്റ ഭൂമിയിലാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും നടപടിയെടുക്കാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ ജീര്‍ണതയാണെന്ന് സുധീരന്‍ ആരോപിച്ചു. തോമസ് ചാണ്ടിക്കെതിരേ ഉന്നയിക്കപ്പെട്ട സര്‍വ നിയമലംഘനങ്ങളും സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ട് വന്നു. ഇനിയും ചാണ്ടിയെ മന്ത്രിസ്ഥാനത്തു തുടരാന്‍ അനുവദിക്കുന്നതു മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള സിപിഎം നേതൃത്വത്തിന്റെ രാഷ്ട്രീയ ജീര്‍ണതയാണ് പ്രകടമാക്കുന്നത്. ചാണ്ടിയുമായുള്ള വഴിവിട്ട സാമ്ബത്തികബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവാഴ്ചയെ വെല്ലുവിളിച്ചുകൊണ്ട് മന്ത്രി അധികാരത്തില്‍ തുടരുന്നത്- സുധീരന്‍ പറഞ്ഞു. ചാണ്ടിയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും മടിക്കുന്നത് വഴിവിട്ട സാമ്ബത്തികബന്ധത്തിന്റെ അടിസ്ഥാനത്തിലാണെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

NO COMMENTS