നിപ വൻകിട ഫാർമസി കമ്പനികളുടെ വ്യാജ സൃഷ്ടിയെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരേ കേസ്

20

കോഴിക്കോട് : നിപ വൈറസ് വ്യാജ സൃഷ്ടിയാണെന്ന ആരോപണവുമായി ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട കൊയിലാണ്ടി പെരുവട്ടൂർ ചെട്ട്യാംകണ്ടി അനിൽ കുമാറി നെതിരെയാണ് കൊയിലാണ്ടി പോലീസ് കേസെടുത്തത്. ഐ.ടി ആക്ട് പ്രകാരമാണ് കേസ്.
അതിനിടെ നിപ വ്യാപന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ സ്കൂളുകളുടെ പ്രവർത്തനം എങ്ങനെ തുടരണം എന്ന് തീരുമാനി ക്കാൻ വെള്ളിയാഴ്ച വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. യോഗത്തിൽ സ്കൂൾ മാനേജ് മെന്റ് പ്രതിനിധി കളും പങ്കെടുക്കും. വെള്ളിയാഴ്ച ഒരാൾക്കുകൂടി നിപ സ്ഥിരീകരിച്ചിരുന്നു.

നിപ് ബാധിച്ച് ഓഗസ്റ്റ് 30- ന് മരിച്ച വ്യക്തിയുമായി നേരിട്ട് ബന്ധമുള്ള ചെറുവണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിടും.

NO COMMENTS

LEAVE A REPLY