ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്

308

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്ബരയിലെ മൂന്നാം മത്സരം ഇന്ന് നടക്കും. കേപ്ടൗണില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 4.30 നാണ് മത്സരം. ആറ് മത്സരങ്ങളുള്ള പരമ്ബരയില്‍ മൂന്നാം ജയമാണ് ടീം ഇന്ത്യ ലക്ഷ്യമിടുന്നത്. ഡര്‍ബനിലും സെഞ്ചൂറിയനിലും നേടിയ മികച്ച ജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് കൊഹ്ലിയും സംഘവും ഇന്നുമിറങ്ങുന്നത്. ടെസ്റ്റിലെ തോല്‍വിക്ക് ഏകദിന പരമ്ബരയിലൂടെ മറുപടി നല്‍കാനാണ് ഇന്ത്യയുടെ പദ്ധതി. ദക്ഷിണാഫ്രിക്കക്കെതിരെ പരമ്ബര ജയത്തിലൂടെ ഇന്ത്യക്ക് പുതിയ ചരിത്രവും എഴുതിച്ചേര്‍ക്കാം.

NO COMMENTS