ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പരമ്പരയിലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം.

176

അ​ഡ്‌​ലെ​യ്ഡ്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​യ്ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യി​ല്‍ 1-1 എ​ന്ന നി​ല​യി​ല്‍ ഇ​ന്ത്യ ഒ​പ്പ​മെ​ത്തി. 299 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ന്ന ഇ​ന്ത്യ നാ​ല് പ​ന്തു​ക​ള്‍ ബാ​ക്കി​നി​ല്‍​ക്കേ ല​ക്ഷ്യം മ​റി​ക​ട​ന്നു. നാ​യ​ക​ന്‍ വി​രാ​ട് കോ​ഹ്‌​ലി​യും 39-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​യും എം.​എ​സ്.​ധോ​ണി​യു​ടെ അ​ര്‍​ധ സെ​ഞ്ചു​റി​യു​മാ​ണ് ഇ​ന്ത്യ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച​ത്.

കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ശി​ഖ​ര്‍ ധ​വാ​ന്‍-​രോ​ഹി​ത് ശ​ര്‍​മ സ​ഖ്യം 47 റ​ണ്‍​സെ​ടു​ത്ത മി​ക​ച്ച തു​ട​ക്കം ന​ല്‍​കി. 32 റ​ണ്‍​സ് നേ​ടി​യ ധ​വാ​നാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്. പി​ന്നാ​ലെ രോ​ഹി​ത്തി​നെ കൂ​ട്ടു​പി​ടി​ച്ച്‌ കോ​ഹ്‌​ലി 54 റ​ണ്‍​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. 43 റ​ണ്‍​സ് നേ​ടി​യ രോ​ഹി​ത് മ​ട​ങ്ങി​യ​തോ​ടെ എ​ത്തി​യ അ​ന്പാ​ട്ടി റാ​യി​ഡു​വും നാ​യ​ക​ന് ഉ​റ​ച്ച പി​ന്തു​ണ ന​ല്‍​കി. റാ​യി​ഡു-​കോ​ഹ്‌​ലി സ​ഖ്യ​വും 59 റ​ണ്‍​സ് നേ​ടി​യ ശേ​ഷ​മാ​ണ് പി​രി​ഞ്ഞ​ത്.

24 റ​ണ്‍​സു​മാ​യി റാ​യി​ഡു മ​ട​ങ്ങി​യ ശേ​ഷ​മെ​ത്തി​യ ധോ​ണി സി​ഡ്നി​യി​ലെ മെ​ല്ല​പ്പോ​ക്ക് ഇ​ന്നിം​ഗ്സി​ന് പ​രി​ഹാ​രം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ഡ് ലെ​യ്ഡ് ഓ​വ​ലി​ല്‍. ഇ​രു​വ​രും ല​ക്ഷ്യ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യെ ന​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സെ​ഞ്ചു​റി പൂ​ര്‍​ത്തി​യാ​ക്കി നാ​യ​ക​ന്‍ മ​ട​ങ്ങി​യെ​ങ്കി​ലും ധോ​ണി പോ​രാ​ട്ടം തു​ട​ര്‍​ന്നു.

ദി​നേ​ശ് കാ​ര്‍​ത്തി​ക്കി​നെ കൂ​ട്ടു​പി​ടി​ച്ച്‌ ഇ​ന്ത്യ​യെ അ​വ​സാ​ന ഓ​വ​റി​ല്‍ ധോ​ണി ല​ക്ഷ്യ​ത്തി​ലെ​ത്തി​ച്ചു. 54 പ​ന്തി​ല്‍ ര​ണ്ടു സി​ക്സ​റു​ക​ള്‍ മാ​ത്രം പ​റ​ത്തി​യ ധോ​ണി 55 റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. കാ​ര്‍​ത്തി​ക്ക് 14 പ​ന്തി​ല്‍ 25 റ​ണ്‍​സ് നേ​ടി. സെ​ഞ്ചു​റി​യി​ലൂ​ടെ ഇ​ന്ത്യ​യ്ക്ക് വി​ജ​യം സ​മ്മാ​നി​ച്ച കിം​ഗ് കോ​ഹ്ലി ഒ​രി​ക്ക​ല്‍ കൂ​ടി ക​ളി​യി​ലെ താ​ര​മാ​യി.

നേ​ര​ത്തെ ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സീ​സ് ഷോ​ണ്‍ മാ​ര്‍​ഷി​ന്‍റെ സെ​ഞ്ചു​റി​ക്ക​രു​ത്തി​ലാ​ണ് 298 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. 131 റ​ണ്‍​സ് നേ​ടി​യ മാ​ര്‍​ഷ് 11 ഫോ​റും മൂ​ന്ന് സി​ക്സും നേ​ടി ഓ​സീ​സി​നെ മു​ന്നി​ല്‍ നി​ന്നും ന​യി​ച്ചു. 37 പ​ന്തി​ല്‍ 48 റ​ണ്‍​സ് നേ​ടി​യ ഗ്ലെ​ന്‍ മാ​ക്സ്‌​വെ​ല്ലും മി​ക​ച്ച പോ​രാ​ട്ടം ന​ട​ത്തി.ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ഭു​വ​നേ​ശ്വ​ര്‍ കു​മാ​ര്‍ നാ​ലും മു​ഹ​മ്മ​ദ് ഷ​മി മൂ​ന്നും വി​ക്ക​റ്റു​ക​ള്‍ വീ​ഴ്ത്തി. പ​ര​മ്ബ​ര​യി​ലെ അ​വ​സാ​ന ഏ​ക​ദി​നം വ്യാ​ഴാ​ഴ്ച മെ​ല്‍​ബ​ണി​ല്‍ ന​ട​ക്കും.

NO COMMENTS