വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ; രണ്ട് അദ്ധ്യാപികമാരെ സ്കൂളില്‍ നിന്ന് പുറത്താക്കി

314

കൊല്ലം : സ്കൂള്‍ കെട്ടിടത്തില്‍ നിന്നു ചാടി പത്താം ക്ലാസുകാരിയായ ഗൗരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണ വിധേയരായ അധ്യാപികമാരെ പുറത്താക്കി. കേസില്‍ പ്രതികളായ സന്ധ്യ,ക്രിസന്റ് എന്നീ അധ്യാപികമാരെയാണ് പുറത്താക്കിയത്. കൊല്ലം ട്രിനറ്റി ലെയ്സിയം സ്ക്കൂളില്‍ നിന്നുമാണ് ഇവരെ പുറത്താക്കിയത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് പെണ്‍കുട്ടി മരണത്തിനു കീഴടങ്ങിയത്.

NO COMMENTS