കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം ഇന്ന് തടസ്സപ്പെടും

203

തിരുവനന്തപുരം: പാളത്തിലെ അറകുറ്റപ്പണികളെ തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയില്‍ ഗതാഗതം ഇന്ന് തടസ്സപ്പെടും. എറണാകുളം-കായംകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, എറണകുളം-കൊല്ലം പാസഞ്ചര്‍ എന്നിവ റദ്ദാക്കി.കോട്ടയം വഴിയുള്ള അഞ്ച് ട്രെയിനുകള്‍ ആലപ്പുഴവഴി തിരിച്ചുവിട്ടു. ന്യൂഡല്‍ഹി-തിരുവനന്തപുരം കേരളാ എക്സ്പ്രസ്, നാഗര്‍കോവില്‍-മംഗലാപുരം പരശുറാം എക്സ്പ്രസ്, ലോകമാന്യതിലക്-കൊച്ചുവേളി ശരീബ്രഥ്, തിരുവനന്തപുരം-ഹൈദരാബാദ് ശബരി എക്സ്പ്രസ് എന്നിവയാണ് വഴിതിരിച്ചുവിട്ടിരിക്കുന്നത്.കഴിഞ്ഞ കുറേ ദിവസങ്ങളായി ട്രെയിനുകളെല്ലാം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.

NO COMMENTS

LEAVE A REPLY