ഓടുന്ന കാറിനു തീപിടിച്ചു

135

കൊച്ചി∙ കളമശ്ശേരി ചേരാനല്ലൂർ സിഗ്നലിനു സമീപം ഓടുന്ന കാറിനു തീപിടിച്ചു. ചേരാനല്ലൂരിനും മഞ്ഞുമ്മല്ലിനുമിടയ്ക്കുവച്ചാണു കാറിനു തീപിടിച്ചത്. പിതാവും മകനുമായിരുന്നു കാറിലുണ്ടായിരുന്നത്. ഇടപ്പള്ളി അൽ അമീൻ സ്കൂളിലേക്കു മകനെ കൊണ്ടുപോകയായിരുന്നു പിതാവ്.
ബോണറ്റിൽ നിന്നു പുകയുയർന്നപ്പോൾ പിതാവ് വണ്ടിനിർത്തി. മകൻ ആദ്യം ചാടിയിറങ്ങി. കാർ ലോക്കായി പോയിതിനാൽ പിതാവ് അതിനുള്ളിൽ കുടുങ്ങി. രണ്ടുമിനിറ്റ് കഴിഞ്ഞാണ് പിതാവിനു പുറത്തിറങ്ങാനായത്. ഇദ്ദേഹം ഇറങ്ങിയതിനുപിന്നാലെ കാർ പൂർണമായും കത്തി.
തീയാളുന്നതു കണ്ട് ഇരുവരും പരിഭ്രമിച്ചു. എന്നാൽ തക്കസമയത്തു പുറത്തിറങ്ങാനായതിനാൽ രക്ഷപെടുകയായിരുന്നു. ഫയർഫോഴ്സും പൊലീസും എത്തിയപ്പോൾ കാർ പൂർണമായും കത്തിനശിച്ചിരുന്നു. സംഭവത്തെത്തുടർന്ന് ഗതാഗത തടസ്സമുണ്ടായെങ്കിലും ഇപ്പോഴതു നീക്കി.
പുതിയ കാറാണ് കത്തിയത്. ഫസ്റ്റ് സർവീസ് കഴിഞ്ഞതേയുണ്ടായിരുന്നുള്ളു.

NO COMMENTS

LEAVE A REPLY