അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായി

237

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവാഭരം കാണാതായി. വിഗ്രഹത്തില്‍ ചാര്‍ത്തുന്ന സ്വര്‍ണപ്പതക്കമാണ് കാണാതായത്. നവരത്നങ്ങള്‍ പതിച്ച നൂറ്റാണ്ടുകള്‍ പഴക്കമുള്ള പതക്കം നഷ്ടപ്പെട്ടെന്ന് ദേവസ്വം കമ്മിഷണര്‍ സ്ഥിരീകരിച്ചു.
പ്രദേശത്തെ ഒരു കൗണ്‍സിലറാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയത്. ഇതിനെത്തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ സ്‌ട്രോങ് റൂം തുറന്ന് പരിശോധിച്ച് പതക്കം നഷ്ടപ്പെട്ടകാര്യം സ്ഥിരീകരിച്ചു. കഴിഞ്ഞ വിഷു ആഘോഷ സമയത്ത് തിരുവാഭരണം പുറത്തെടുത്ത് തിരിച്ചുവെക്കുന്ന സമയത്താണ് തിരുവാഭരണത്തിലെ ഒരു ഭാഗം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.

NO COMMENTS

LEAVE A REPLY