ലോ അക്കാഡമി റിസര്‍ച്ച്‌ സെന്‍ററിനു നേര്‍ക്ക് ആക്രമം

212

തിരുവനന്തപുരം : തിരുവനന്തപുരത്ത് ലോ അക്കാഡമി റിസര്‍ച്ച്‌ സെന്‍ററിനു നേര്‍ക്ക് ആക്രമം. റിസര്‍ച്ച്‌ സെന്‍ററിനു നേര്‍ക്ക് കല്ലേറും കരി ഓയില്‍ പ്രയോഗവുമുണ്ടായി. ബൈക്കിലെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്ന് സുരക്ഷാ ജീവനക്കാര്‍ പറഞ്ഞു. കല്ലേറില്‍ കെട്ടിടത്തിന്‍റെ രണ്ടു നിലകളിലെ ഗ്ലാസ് ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. കഐസ്യു കൊടി കെട്ടിയ കല്ലാണ് എറിയാനായി ഉപയോഗിച്ചിരിക്കുന്നതെന്ന് സുരക്ഷാ ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി.

NO COMMENTS

LEAVE A REPLY