ലോ അക്കാദമി സമരക്കാരുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചര്‍ച്ച നടത്തും

218

ലോ അക്കാദമി സമരക്കാരുമായി വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ചര്‍ച്ച നടത്തും. നാളെ മൂന്ന് മണിക്കാണ് ചര്‍ച്ച. വിദ്യാര്‍ത്ഥികളും മാനേജ്മെന്റും ചര്‍ച്ചയില്‍ പങ്കെടുക്കും. ജില്ലാ ഭരണകൂടവുമായി ഇനി ചര്‍ച്ചയ്ക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിതല ചര്‍ച്ച തന്നെ വേണമെന്ന് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു . വിദ്യാഭ്യാസ മന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തണമെന്നും ലോ അക്കാദമി വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY