ആത്മാര്‍ഥതയുണ്ടെങ്കില്‍ പുതിയ തിരഞ്ഞെടുപ്പു നടത്തുക: മോദിക്ക് മായാവതിയുടെ വെല്ലുവിളി

144

ന്യൂഡല്‍ഹി • നോട്ട് അസാധുവാക്കിയ വിഷയത്തില്‍ ജനഹിതം അറിയാനായി പൊതു തിരഞ്ഞെടുപ്പു നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ധൈര്യമുണ്ടോയെന്നു ബിഎസ്പി നേതാവ് മായാവതി വെല്ലുവിളിച്ചു. ‘മോദി, നിങ്ങള്‍ സത്യസന്ധനാണെങ്കില്‍, ആത്മാര്‍ഥതയുണ്ടെങ്കില്‍, ചുണയുണ്ടെങ്കില്‍, ശരിയായ സര്‍വേ ഫലം അറിയണമെങ്കില്‍, പാര്‍ലമെന്റു പിരിച്ചുവിട്ടു പുതിയ തിരഞ്ഞെടുപ്പു നടത്തുക’- അവര്‍ ആവശ്യപ്പെട്ടു. മോദിയുടെ നടപടിക്കു 93% ജനങ്ങളുടെ പിന്തുണയുണ്ടെന്നു നരേന്ദ്ര മോദി ആപ്പിലൂടെ നടത്തിയ സര്‍വേയില്‍ തെളിഞ്ഞതായി പ്രധാനമന്ത്രിയുടെ ഓഫിസ് കഴിഞ്ഞ ദിവസം അറിയിച്ചതാണു മായാവതിയെ പ്രകോപിപ്പിച്ചത്.