ധനകാര്യ കമ്മീഷൻ – പൊതുജനങ്ങൾക്ക് നിർദ്ദേശം സമർപ്പിക്കാം

89

തിരുവനന്തപുരം : വിവിധ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആറാം ധന കാര്യ കമ്മീഷന് സമർപ്പിക്കാം. സെക്രട്ടറി, ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ, റൂം നം.606 എ, ആറാം നില, അനക്‌സ്-1, ഗവ.സെക്രട്ടറിയേറ്റ് എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ finssfca@gmail.com എന്ന ഇ-മെയിലിലോ സെപ്റ്റംബർ 15 നകം ലഭിക്കണം.

മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ചെയർമാനായും ധനകാര്യ-തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ അഡീ ഷണൽ ചീഫ് സെക്രട്ടറിമാർ അംഗങ്ങളായുമാണ് ആറാം ധനകാര്യ കമ്മീഷൻ രൂപീകരിച്ചത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ധനസ്ഥിതി അവലോകനം ചെയ്ത് അവയ്ക്ക് ധനവിന്യാസം നടത്തുന്നതിനും അവയുടെ തനത് വരുമാന സ്രോതസ്സ് ശക്തിപ്പെടുത്തുന്നതിനും കാര്യക്ഷമമായി ചെലവ് ചെയ്യുന്നതിനുമുള്ള നടപടികൾ ഊർജ്ജിത മാക്കുന്നതിനും വികേന്ദ്രീകൃതാസൂത്രണ പ്രക്രിയ കൂടുതൽ ജനപങ്കാളിത്തത്തോടെ സുതാര്യവും ഫലപ്രദമാക്കുന്ന തിനുള്ള ശുപാർശകൾ സമർപ്പിക്കുകയാണ് കമ്മീഷന്റെ പ്രധാന ചുമതല.

കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾ www.finance.kerala.gov.in/sfc.jsp-ൽ ലഭ്യമാണ്. പൊതുജനങ്ങളിൽ നിന്നും ഏതെല്ലാം വിഷയങ്ങളിലാണ് കമ്മീഷൻ നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നത് എന്നതും വെബ്‌സൈറ്റിൽ പ്രത്യേകമായി കൊടുത്തിട്ടുണ്ട്

NO COMMENTS