താജ്മഹലിന്റെ നിറം മാറുന്നു; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ

279

ന്യൂഡല്‍ഹി : ലോകത്തെ എട്ട് വിസ്മയങ്ങളില്‍ ഒന്നായ താജ്മഹലിന്റെ തൂവെള്ള നിറം മാറി കറുപ്പ് പടരുന്നത് ഏറെ ആശങ്ക ഉണര്‍ത്തിയിരുന്നു. അന്തരീക്ഷ മലിനീകരണമാണ് താജ്മഹലിനെ കറുപ്പിക്കുന്നത്. നിറം മാറുന്നതിനെ തുടര്‍ന്ന് ദേശീയ ഹരിത ട്രൈബ്യുണല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് ഇരുപത് ലക്ഷം രൂപ പിഴ ചുമത്തി. ആഗ്രയുടെ തീരത്ത് മുന്‍സിപ്പാലിറ്റി ഖര മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നെന്ന എന്‍ജിഒ സംഘടനകളുടെ ആരോപണത്തില്‍ മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് കോടതി പിഴ ചുമത്തിയത്. ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ഹരിത ട്രൈബ്യുണല്‍ ബഞ്ച് കോടതി നിര്‍ദേശത്തെ തുടര്‍ന്നും വ്യക്തമായ മറുപടി നല്‍കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓരോരുത്തരും ഇരുപതിനായിരം രൂപ വീതം പിഴ ഒടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
താജ്മഹലിന് സമീപം പ്രവര്‍ത്തിക്കുന്ന കമ്ബനികളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കുവാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്‍ജിഒ സംഘടനകളുടെ ഹര്‍ജിയെ തുടര്‍ന്ന്, ഐഐടിയെ കൊണ്ട്പഠനം നടത്തിയപ്പോള്‍, കാര്‍ബണ്‍ പുകപടലവുമായി കലര്‍ന്ന് താജ്മഹലില്‍ പതിക്കുന്നതാണ് നിറം മാറ്റത്തിന് കാരണമെന്നാണ് കണ്ടെത്തിയത്. ഇരുപതിനായിരം മെട്രിക് ടണ്ണലധികം മാലിന്യങ്ങള്‍ കത്തിക്കുന്നത് മനുഷ്യനും സമൂഹത്തിനും വളരെയധികം ഹാനികരമാണെന്നും കോടതി നിരീക്ഷിച്ചു.

NO COMMENTS

LEAVE A REPLY