‘സി.ജി.എസ്. ആയുഷ്’ രാഷ്ട്രത്തിന് സമര്‍പ്പിച്ചു

234

കൊച്ചി: ഇന്ത്യന്‍ തീരരക്ഷാ സേനാ കപ്പലായ ‘സി.ജി.എസ്. ആയുഷ്’ രാഷ്ട്രത്തിന് സമര്‍പ്പിച്ചു. ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കമാന്‍ഡിങ് ചീഫ് വൈസ് അഡ്മിറല്‍ എ.ആര്‍. കര്‍വ്വെ കപ്പല്‍ സമര്‍പ്പിച്ചു. കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ സി.ജി.എസ്. ആയുഷ് 20 അതിവേഗ നിരീക്ഷണ കപ്പലുകളിലെ അവസാനത്തേതാണ്. ഇതോടെ കപ്പല്‍ശാല കോസ്റ്റ് ഗാര്‍ഡിനായുള്ള 20 അതിവേഗ പട്രോള്‍ വെസ്സല്‍ പരമ്ബര നിര്‍മാണം പൂര്‍ത്തിയാക്കി. 50 മീറ്റര്‍ നീളമാണ് സി.ജി.എസ്. ആയുഷിന്. കള്ളക്കടത്ത് തടയല്‍, തീരദേശ സുരക്ഷ, അടിയന്തര വൈദ്യുത സഹായം, പരിസ്ഥിതി സംരക്ഷണം, മത്സ്യത്തൊഴിലാളികളുടെ സംരക്ഷണം തുടങ്ങിയവയ്ക്കായാണ് സി.ജി.എസ്. ആയുഷ് ലക്ഷ്യമിടുന്നത്. ചെന്നൈ നാവികസേനാ കേന്ദ്രത്തിന് കീഴില്‍ കൃഷ്ണപട്ടണത്താണ് ഐ.സി.ജി.എസ്. ആയുഷ്’ പ്രവര്‍ത്തിക്കുക. 33 നോട്ടിക്കല്‍ മൈലാണ് കപ്പലിന്റെ വേഗം. കമാന്‍ഡര്‍ ആശിഷ് ശര്‍മയാണ് സി.ജി.എസ്. ആയുഷിലെ കമാന്‍ഡിങ് ഓഫീസര്‍. നാല് ഓഫീസര്‍മാരും 33 നാവികരുമുണ്ട് കപ്പലില്‍.

NO COMMENTS

LEAVE A REPLY