യുപി മുഖ്യമന്ത്രി സ്ഥാനം അഖിലേഷ് യാദവ് രാജിവെച്ചു

222

ലഖ്നൗ: യുപി മുഖ്യമന്ത്രി സ്ഥാനം അഖിലേഷ് യാദവ് രാജിവെച്ചു. വൈകിട്ട് ആറുമണിക്ക് ഗവര്‍ണര്‍ രാം നായിക്കിനെ കണ്ട് അദ്ദേഹം രാജി സമര്‍പ്പിച്ചു. ഗവര്‍ണര്‍ അഖിലേഷിന്റെ രാജി സ്വീകരിക്കുകയും തുടര്‍നടപടികളുണ്ടാവുന്നതുവരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം തോല്‍വി സമ്മതിക്കുന്നതായി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം രാജി നല്‍കിയത്. പരാജയപ്പെടാന്‍ കാരണമെന്താണെന്ന് ബൂത്ത് തലത്തിലുള്ള അന്വേഷണം നടത്തുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

NO COMMENTS

LEAVE A REPLY