പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കും : പി.കെ കുഞ്ഞാലിക്കുട്ടി

244

മലപ്പുറം: പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മലപ്പുറം ലോക്സഭ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് മുസ് ലിം ലീഗ് അഖിലേന്ത്യ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി. താന്‍ ദേശീയ നേതൃത്വത്തിലേക്ക് മാറിയാലും സംസ്ഥാന നേതൃത്വത്തിന് ക്ഷീണം സംഭവിക്കില്ല. മികവുറ്റ നിരവധി നേതാക്കള്‍ ലീഗിലുണ്ട്. ഏത് പദവികളും അലങ്കരിക്കാന്‍ തക്ക കഴിവുള്ള നേതാക്കളാണവര്‍. അവസരം ലഭിക്കുമ്ബോഴെ എല്ലാവര്‍ക്കും മികവ് തെളിയിക്കാന്‍ സാധിക്കൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചെന്നൈയില്‍ ചേരുന്ന മുസ് ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുമെന്നാണ് സൂചന. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിങ് പ്രസിഡന്റായി തമിഴ്നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്തീനെ തെരഞ്ഞെടുത്തിരുന്നു.

NO COMMENTS

LEAVE A REPLY