കാര്‍ കുഴിയില്‍ വീണ് ഏഴു പേര്‍ക്ക് പരുക്കേറ്റു

220

തിരുവനന്തപുരം: വാമനപുരത്തിന് സമീപം ഇന്നോവ കാര്‍ കുഴിയില്‍ വീണ് ഏഴു പേര്‍ക്ക് പരുക്കേറ്റു. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരുടെ പരുക്ക് സാരമുള്ളതാണ്. മിക്കവരുടെയും തലയ്ക്കാണ് പരുക്ക്.
കാര്‍ യാത്രക്കാരായ വിസ്മയ (16) തേവലക്കര, ഉഷ (38) തേവലക്കര, അനുരാജ് (20) ചവറ, സുശീല (42) പൂവത്തൂര്‍, അശ്വതി (14) പൂവത്തൂര്‍, സിന്ധു (38) പൂവത്തൂര്‍, സുജാത (37) കടയ്ക്കല്‍ എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍.