സെന്‍സെക്സില്‍ 130 പോയന്റ് നേട്ടത്തോടെ തുടക്കം

156

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 130 പോയന്റ് നേട്ടത്തില്‍ 28373ലും നിഫ്റ്റി 32 പോയന്റ് ഉയര്‍ന്ന് 8770ലുമെത്തി.ബിഎസ്‌ഇയിലെ 408 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 69 ഓഹരികള്‍ നഷ്ടത്തിലുമാണ്.അദാനി പോര്‍ട്സ്, ഹീറോ മോട്ടോര്‍കോര്‍പ്സ്, ടാറ്റ മോട്ടോഴ്സ്, സിപ്ല, ഭേല്‍ തുടങ്ങിയവ നേട്ടത്തിലും ഭാരതി എയര്‍ടെല്‍ നഷ്ടത്തിലുമാണ്.ആര്‍ബിഐയുടെ വായ്പാനയം പ്രഖ്യാപിക്കാനിരിക്കുന്നതിനാല്‍ കരുതലോടെയാണ് വിപണി മുന്നോട്ടുപോകുന്നത്.