മാധ്യമസ്ഥാപനങ്ങൾക്ക് നേരെ ബോംബാക്രമണം

49

ഗാസയില്‍ മാധ്യമസ്ഥാപനങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ബോംബാക്രമണം ഞെട്ടിക്കുന്നതെന്ന് അസോസിയേറ്റഡ് പ്രസും(എപി) അല്‍ ജസീറയും. ശനിയാഴ്ചയാണ് നിരവധി മാധ്യമ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടസമുച്ചയം ഇസ്രയേല്‍ സൈന്യം ബോംബിട്ട് തകര്‍ത്തത്.

മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നയിടം എന്ന് വ്യക്തമായ ധാരണയോടെയായിരുന്നു ഇസ്രയേല്‍ ബോംബാക്രമണമെന്ന് എപി സിഇഒ ഗാരി പ്രുയിറ്റ് പറഞ്ഞു. ഓഫീസുകള്‍ തകര്‍ന്നതിനാല്‍ ഗാസയിലെ സ്ഥിതിഗതികള്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ തടസ്സമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.

ഗാസയില്‍നിന്നുള്ള യഥാര്‍ഥ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്ന് മാധ്യമങ്ങളെ തടയാനാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് അല്‍ ജസീറ ഡയറക്ടര്‍ ജനറല്‍ സഫാവത് അല്‍ കഹ്ലൗത് പറഞ്ഞു. കമ്മിറ്റി ടു പ്രൊട്ടക്‌ട് ജേര്‍ണലിസ്റ്റ്സ്, റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് എന്നിവയും പ്രതിഷേധിച്ചു.

തുര്‍ക്കി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അനദോളു ന്യൂസ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ സെര്‍ദാര്‍ കരാഗോസ് എപിയ്ക്കും അല്‍ജസീറയ്ക്കും ഗാസയില്‍ തങ്ങളുടെ ഓഫീസ് ഉപയോഗിക്കാന്‍ അനുവദിക്കാമെന്ന് അവയെ അറിയിച്ചു.

ആക്രമിക്കപ്പെട്ട അല്‍ ജലാല ടവറില്‍ ഹമാസ് രഹസ്യാന്വേഷ വിഭാഗം പ്രവര്‍ത്തിക്കുന്നതായി ഇസ്രയേല്‍ സൈന്യം ആരോപിച്ചത് കെട്ടിട ഉടമ ജാവദ് മെഹ്ദി നിഷേധിച്ചു. 12 നില കെട്ടിടത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകള്‍ക്ക് പുറമെ എതാനും വക്കീല്‍ ഓഫീസുകളും എന്‍ജിനിയര്‍മാരുടെ കാര്യാലയങ്ങളുമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രയേലിന്റെ വാദം അസോസിയേറ്റഡ് പ്രസ് മേധാവിയും തള്ളി

NO COMMENTS