പള്‍സര്‍ സുനില്‍ തന്റെയും ഡ്രൈവറായിരുന്നുവെന്ന് മുകേഷ്

225

കൊല്ലം: കൊച്ചിയിൽ നടിക്ക് നേരെയുണ്ടായ അക്രമത്തിലെ പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷയെന്ന് മുകേഷ് എംഎല്‍എ. സിനിമ സംഘടനയ്ക്ക് ഇക്കാര്യം മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും മുകേഷ് പറഞ്ഞു. പൾസർ സുനി രണ്ടര വർഷം മുമ്പ് തന്റെ ഡ്രൈവറായിരുന്നു.ഇയാൾ ഇത്ര കുഴപ്പക്കാരാനായിരുന്നു എന്ന് തനിക്ക് അറിയില്ലായിരുന്നെന്നും മുകേഷ് കൊല്ലത്ത് പറഞ്ഞു. ജോലിയിൽ നിന്ന് പറഞ്ഞുവിട്ടപ്പോൾ അതിന്റെ കാരണം അറിയണമെന്ന് പറഞ്ഞുവന്നതായിരുന്നു മോശമായ ഏകപെരുമാറ്റമെന്നും മുകേഷ് പറഞ്ഞു. എല്ലാവർക്കും അറിയാവുന്ന വിഷയത്തിൽ ഏതു രീതിയിൽ പ്രതികരിക്കണമെന്ന ആശങ്കയാവാം സിനിമ സംഘടനകൾ നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിക്കാതിരിക്കാൻ കാരണം. അതേസമയം, നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂരില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ രണ്ടു പ്രതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു

NO COMMENTS

LEAVE A REPLY