പള്‍സര്‍ സുനി 2010ല്‍ മറ്റൊരു നടിയെയും തട്ടിക്കൊണ്ടുപോയി

291

കൊച്ചി:പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മറ്റൊരു നടിയേയും സമാനമായ രീതിയില്‍ തട്ടിക്കൊണ്ടുപോയി ബ്ലാക്ക്മെയില്‍ ചെയ്തെന്ന് പൊലീസ്. 2010ല്‍ കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നത്. നടി പൊലീസില്‍ പരാതി നല്‍കാത്തതിനാല്‍ വിവരം പുറത്തറിഞ്ഞില്ല.അതിനിടെ ഇന്നലെ നടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ആലുവ എസ് പിയുടെ ക്രൈം സ്ക്വാഡാണ് കോയമ്പത്തൂരിലെ ഒളിത്താവളത്തില്‍ റെയ്ഡ് നടത്തി ഇവരെ അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ പൊലീസ് തിരിച്ചറിഞ്ഞ നാലു പ്രതികളില്‍ മൂന്നുപേരും പിടിയിലായി. സംഘത്തില്‍ ഏഴു പേരുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

NO COMMENTS

LEAVE A REPLY