നോട്ട് അസാധുവാക്കല്‍ : സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിച്ചതായി സാമ്പത്തികകാര്യ സെക്രട്ടറി.

205

ന്യൂഡല്‍ഹി: അസാധു നോട്ടുകള്‍ പിന്‍വലിച്ചതിന് ശേഷമുള്ള സാമ്പത്തിക പരിഷ്കരണം പൂര്‍ത്തിയായെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി ശക്തി കാന്ത ദാസ്. ആഴ്ച്ചയില്‍ പിന്‍വലിക്കാവുന്ന തുക 24000 രൂപ തൊഴിച്ചാല്‍ മറ്റെല്ലാ നിയന്ത്രണങ്ങളും മാറ്റി. 500 രൂപ, 1000 രൂപ അസാധുവാക്കിയതിനുശേഷമുള്ള നിയന്ത്രണം കുറച്ചു കാലത്തേക്ക് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 24000 രൂപ പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ആര്‍ ബി ഐ എടുത്തു കളയുമെന്നും അദ്ദേഹം പറഞ്ഞു. നോട്ടുകളുടെ വിതരണവും നിയന്ത്രണവും റിസര്‍വ്വ് ബാങ്കിന്റെ ഉത്തരവാദിത്വമാണ്.കുറച്ച്‌ ആളുകള്‍ മാത്രമാണ് ഒരു ലക്ഷം രൂപ പിന്‍വലിക്കുന്നത്. അതു കൊണ്ട് തന്നെ നിയന്ത്രണം ഇല്ല . 90 ദിവസം എടുക്കുന്നതിനു മുമ്പ് തന്നെ നോട്ട് അസാധുവാക്കല്‍ മൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ ഇല്ലാതായി എന്നും സാമ്പത്തിക ബുദ്ധിമുട്ട് അവസാനിച്ചത് വലിയ കാര്യമാണെന്നും കൂട്ടിച്ചേര്‍ത്തു

NO COMMENTS

LEAVE A REPLY