യുവനടി ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍

201

കൊല്‍ക്കത്ത: ബംഗാളി യുവനടിയെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളി സിനിമ, സീരിയല്‍ താരം ബിതാസ്ത സാഹയെ(28)യാണ് തെക്കന്‍ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയില്‍ സുഹൃക്കളാണ് മൃതദേഹം കണ്ടെത്തിയത്. ഇരുകൈകളിലെയും ഞരമ്പുകള്‍ മുറിച്ച ശേഷം തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. കുറച്ചുകാലമായി ഫ്‌ളാറ്റില്‍ തനിയെ താമസിക്കുകയായിരുന്നു ബിതാസ്ത. ചൊവ്വാഴ്ച സുഹൃത്തുക്കള്‍ പലതവണ വിളിച്ചിട്ടും ഫോണ്‍ എടുത്തിരുന്നില്ല. ഇതേത്തുടര്‍ന്ന് ഫ്‌ളാറ്റില്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വാതില്‍ തുറക്കാതായതോടെ പൂട്ട് പൊളിച്ച് അകത്തു കയറുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ആത്മഹത്യാകുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല.

NO COMMENTS

LEAVE A REPLY