നളിനി നെറ്റോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

245

തിരുവനന്തപുരം• ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. പൊലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറിനെ മാറ്റിയതു നടപടിക്രമങ്ങള്‍ പാലിച്ചല്ല, സെന്‍കുമാറിനെതിരെ വ്യാജ റിപ്പോര്‍ട്ട് തയാറാക്കി മുഖ്യമന്ത്രിക്കു നല്‍കി, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട ഫയല്‍ നടപടിയെടുക്കാതെ പൂഴ്ത്തി തുടങ്ങിയവയാണു സതീഷ് വസന്ത് സമര്‍പ്പിച്ച ഹര്‍ജിയിലെ ആരോപണങ്ങള്‍.

NO COMMENTS

LEAVE A REPLY