പൊലീസ് ഉദ്യോഗസ്ഥന്‍ ജീവനൊടുക്കി

212

ഹൈദരാബാദ് • പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു സുരക്ഷാചുമതലയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ സ്വയം നിറയൊഴിച്ചു മരിച്ചു. സബ് ഇന്‍സ്പെക്ടര്‍ ശ്രീധറിന്റെ മൃതദേഹം നെഞ്ചില്‍ നിറയൊഴിച്ച നിലയിലാണു കണ്ടെത്തിയത്. കുടുംബപ്രശ്നം മൂലം ശ്രീധര്‍ ആത്മഹത്യ ചെയ്തതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.