മുസ്ലിംലീഗ് കോട്ടകള്‍ ഭദ്രമാണെന്ന് പി.കെ.കുഞ്ഞാലികുട്ടി

24

മലപ്പുറം: മുസ്ലിംലീഗ് കോട്ടകള്‍ ഭദ്രമാണെന്ന് ‌ മുസ്ലിംലീഗ് നേതാവും എംപിയുമായ പി.കെ.കുഞ്ഞാലികുട്ടി. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച്‌ ലീഗിന്റെ സ്വാധീന മേഖലകള്‍ ഭദ്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോണ്‍ഗ്രസും വിശദമായി പരിശോധിക്കണമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

ലീഗിന് സ്വാധീനമുള്ള , കാസര്‍ഗോഡ്, വയനാട്, കോഴിക്കോട് മലപ്പുറം തുടങ്ങിയ വടക്കന്‍ മേഖലകളില്‍ നിന്നും മികച്ച ഫലമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ സ്വാധീന മേഖലകളെല്ലാം ഭദ്രമാണെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.

NO COMMENTS