നവകേരള സദസ്സിലേക്ക് ഇനി വിദ്യാർഥികളെ പങ്കെടുപ്പിക്കില്ല

9

കൊച്ചി: നവകേരള സദസ്സിലേക്ക് ഇനി വിദ്യാർഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. കഴിഞ്ഞ ദിവസം നവ കേരള സദസ്സിനു അഭിവാദ്യമർപ്പിക്കാനായി വിദ്യാർഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള്ള വിഷയങ്ങ ൾ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ചപ്പോഴാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.

കുട്ടികളെ പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പുറത്തിറക്കിയ എല്ലാ ഉത്തരവുകളും തിങ്കളാഴ്ച്‌ച യോടെ പിൻവലിക്കുമെന്ന് സർക്കാറിനു വേണ്ടി ഹാജരായ അഡിഷണൽ അഡ്വക്കറ്റ് ജനറൽ അശോക് ചെറിയാൻ കോടതിയെ അറിയിച്ചു. കൂടാതെ, നവകേരള സദസ്സിനു ആളുകളെയെ ത്തിക്കാൻ സ്‌കൂൾ ബസുകൾ വിട്ടുനൽകണമെന്ന് നിർദേശം നൽകിയ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ ഉത്തരവ് ഉടൻ പിൻവലിക്കുമെന്നും സർക്കാർ കോടതിയിൽ ഉറപ്പുനൽകി.

NO COMMENTS

LEAVE A REPLY