കൊച്ചി: ജിഷ്ണു പ്രണോയി കേസിൽ നെഹ്‍റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിന്റെ ജാമ്യം തുടരും. കേസ് പഠിക്കാൻ സ്പെഷ്യൻ പ്രോസിക്യൂട്ടർ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ജാമ്യം അനുവദിക്കരുതെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കി പകരം സ്പെഷ്യൽ പ്രോസിക്യൂട്ടറായ അഡ്വ. സിപി ഉദയഭാനുവാണ് ഇന്ന് ഹാജരായത്