ഓഹരി വിപണി 369 പോയിന്റ് നേട്ടത്തോടെ കുതിക്കുന്നു

165

മുംബൈ: ഡോണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതോടെ ഇടിഞ്ഞ ഏഷ്യന്‍ മാര്‍ക്കറ്റില്‍ നേട്ടങ്ങള്‍ കുതിക്കുന്നു. ഇന്ത്യന്‍ ഓഹരി സൂചികയും തിരിച്ചു പിടിച്ചു കഴിഞ്ഞു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 368 പോയ്ന്റ് ഉയര്‍ന്ന് 27621ലും നിഫ്റ്റി 114 പോയ്ന്റ് ഉയര്‍ന്ന് 8559ലും കച്ചവടം ആരംഭിച്ചു.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ 270 കമ്ബനികളും നേട്ടത്തിലാണുള്ളത്. 25 ഓഹരികള്‍ മാത്രമാണ് നഷ്ടത്തിലുള്ളത്. കെഇസി ഇന്റര്‍നാഷണല്‍ ലിമിറ്റഡ്, ഡിഎല്‍ഫ് ലിമിറ്റഡ്, എച്ഡിഐല്‍, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, വെല്‍സ്പന്‍ കോര്‍പ്പറേഷന്‍ എന്നീ ഓഹരികള്‍ നേട്ടത്തിലും ഗോദറേജ് പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ്, ഏഷ്യന്‍പെയ്ന്‍സ് ഇന്ത്യാ ബുള്‍സ് എന്നിവ നഷ്ടത്തിലുമാണ് പോകുന്നത്. സ്വര്‍ണവില ഗ്രാമിന് 75 രൂപ കുറഞ്ഞ് 2860 രൂപയും പവന്‍ 22,880 രൂപയുമായി വ്യാപാരം നടക്കുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായിരുന്നു ഇന്നലത്തെത്.