നാഷണൽ കോളേജിൽ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

37

തിരുവനന്തപുരം: നാഷണൽ കോളേജിൽ ഇൻസൈറ്റോ നാഷണൽ പ്രോഗ്രാമിന്റെ ഭാഗമായി ഐക്യു എ സി യും എൻഎസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം കേന്ദ്ര സാഹിത്യ അക്കാദമി അഡ്വൈസറി ബോർഡ് അംഗം ഡോ. സാബു കോട്ടുക്കൽ ഉദ്ഘാടനം ചെയ്തു. കേരള സംസ്കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും യുവതലമുറ ബോധവാന്മാ രായിരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നാഷണൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എസ് എ ഷാജഹാൻ യോഗത്തിന് അധ്യ ക്ഷത വഹിച്ചു.

അക്കാദമിക് കോ-ഓർഡിനേറ്റർ ശ്രീമതി. ഫാജിസ ബീവി എസ് സ്റ്റാഫ് അഡ്വൈസർ ശ്രീ. ഉബൈദ് എ, സെന്റർ ഫോർ ലൈഫ് സയൻസ് ചെയർപേഴ്സൺ ശ്രീമതി. ഗീതു കൃഷ്ണ.ആർ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു. മനുപ്രിയ, ശരണ്യ, ഫാത്തിമ അഫ്ന തുടങ്ങിയവർ ചടങ്ങിൽ കാവ്യാലാപനം നടത്തി. വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ എസ് എൻ നന്ദി രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY