കരുനാഗപ്പള്ളിയില്‍ അമ്മയും മകളും തീ കൊളുത്തി മരിച്ച നിലയില്‍

280

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി ദേവീകൃപയില്‍ വത്സലയേയും മകള്‍ ഷേര്‍ളിയേയുമാണ് തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍നിന്ന് പുക ഉയരുന്നതു കണ്ട സമീപത്തെ ഗ്യാസ് ഗോഡൗണിലെ തൊഴിലാളികള്‍ ഫയര്‍ഫോഴ്‌സിലും പൊലീസിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും എത്തി വീട് തുറന്നുനോക്കിയപ്പോഴാണ് മണ്ണെണ്ണയൊഴിച്ച് തീകത്തിയ നിലയില്‍ ഇരുവരെയും കണ്ടത്. കരുനാഗപ്പള്ളി പൊലീസ് മേല്‍ നടപടി സ്വീകരിച്ചു.

NO COMMENTS