നാഷണൽ കോളേജ് എൻഎസ്എസ് യൂണിറ്റ് കൈയെഴുത്ത് മാഗസിൻ “കൈപ്പട” പ്രകാശനം ചെയ്തു

55

തിരുവനന്തപുരം: നാഷണൽ കോളേജിൽ ഇൻസൈറ്റോ നാഷണൽ പ്രോഗ്രാമിന്റെ ഭാഗമായി ഐക്യു എ സി യും എൻഎസ്എസ് യൂണിറ്റും സംയുക്തമായി സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷത്തിലാണ് കേന്ദ്ര സാഹിത്യ അക്കാദമി അഡ്വൈസറി ബോർഡ് അംഗവും ചടങ്ങിൻ്റെ ഉദ്ഘാടകനുമായ ഡോ. സാബു കോട്ടുക്കൽ കൈയെഴുത്ത് മാഗസിൻ “കൈപ്പട” കോളേജ് പ്രിൻസിപ്പലും ചടങ്ങിൻ്റ അദ്ധ്യക്ഷനുമായ ഡോ. എസ് എ ഷാജഹാന് നല്കി പ്രകാശനം നിർവഹിച്ചത്.

എൻഎസ്എസ് വോളണ്ടിയർ വിക്രം ചടങ്ങിൽ സന്നിഹിതനായിരുന്നു. അക്കാദമിക് കോ-ഓർഡിനേറ്റർ ശ്രീമതി. ഫാജിസ ബീവി എസ് സ്റ്റാഫ് അഡ്വൈസർ ശ്രീ. ഉബൈദ് എ, സെന്റർ ഫോർ ലൈഫ് സയൻസ് ചെയർപേഴ്സൺ ശ്രീമതി. ഗീതു കൃഷ്ണ.ആർ എന്നിവർ ചടങ്ങിന് ആശംസകളർപ്പിച്ചു. മനുപ്രിയ, ശരണ്യ, ഫാത്തിമ അഫ്ന തുടങ്ങിയവർ ചടങ്ങിൽ കാവ്യാലാപനം നടത്തി.

വൈസ് പ്രിൻസിപ്പൽ ജസ്റ്റിൻ ഡാനിയേൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുരേഷ് കുമാർ എസ് എൻ നന്ദി രേഖപ്പെടുത്തി.

NO COMMENTS

LEAVE A REPLY