തിരുവനന്തപുരത്ത് വോട്ടിങ് 65.33 ശതമാനം – ഏറ്റവും ഉയർന്ന പോളിങ് ശതമാനം പാറശാല മണ്ഡലത്തിൽ

162

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് അവസാന മണിക്കൂറിലേക്കു കടക്കവെ ജില്ലയിൽ പോളിങ് 65.33 ശതമാനത്തിലെത്തി. ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിൽ 64.89 ശതമാനവും തിരുവനന്തപുരത്ത് 65.76 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി.പാറശാല മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിങ് ശതമാനം. വൈകിട്ട് അഞ്ചു മണി വരെയുള്ള കണക്കു പ്രകാരം 72.32 ശതമാനം പേർ ഇവിടെ വോട്ട് രേഖപ്പെടുത്തി.

NO COMMENTS