കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരകളുടെ ഉത്തരവാദിത്വം ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു.

160

കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലുണ്ടായ സ്ഫോടന പരന്പരകളുടെ ഉത്തരവാദിത്വം ഭീകര സംഘടനയായ ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. സംഭവം നടന്ന് രണ്ടു ദിവസത്തിന് ശേഷമാണ് ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്ന പ്രഖ്യാപനവുമായി ഐഎസ് രംഗത്തുവന്നിരിക്കുന്നത്.

അമേരിക്കന്‍ സഖ്യരാജ്യങ്ങളും പൗര·ാരുമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഐഎസിന്‍റെ വിശദീകരണം. അമാഖ് വാര്‍ത്താ ഏജന്‍സിയാണ് ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തുവെന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഐഎസിന്‍റെ പ്രഖ്യാപനത്തോട് ശ്രീലങ്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

NO COMMENTS