യൂത്ത് ഒളിംപിക്‌സ് ; ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

246

ബ്യൂണസ് ഐറിസ് : അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നടക്കുന്ന യൂത്ത് ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഷൂട്ടിംഗില്‍ സൗരഭ് ചൗധരിയാണ് സ്വര്‍ണം നേടിയത്. പത്ത് മീറ്റര്‍ എയര്‍പിസ്റ്റല്‍ വിഭാഗത്തിലാണ് സൗരഭ് നേട്ടം കൊയ്തത്. യൂത്ത് ഒളിംപിക്‌സ് ഷൂട്ടിംഗ് വിഭാഗത്തില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. ഇന്നലെ മനു ഭക്കറാണ് സ്വര്‍ണം നേടി ചരിത്രം സൃഷ്ടിച്ചത്. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് പതിനാറുകാരിയായ മനു ഭക്കറും സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. റഷ്യയുടെ ലാന എനിന (235.9) വെള്ളിയും നിനോ ഖുത്സിബെറിസെ വെങ്കലവും നേടി.

NO COMMENTS