കലാഭവന്‍ മണിയുടെ മരണം : മനുഷ്യാവകാശ കമ്മിഷൻ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

210

തിരുവനന്തപുരം∙ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മിഷന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ആദ്യം നല്‍കിയ റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം നടക്കുന്നു എന്നുമാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

പൊലീസിന്റെ അന്വേഷണത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെയും രാസപരിശോധനാ ഫലത്തിലുമുള്ള പൊരുത്തക്കേടുകള്‍ വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS

LEAVE A REPLY