ഹെൽമറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാർക്ക് പെട്രോളില്ല

213

തിരുവനന്തപുരം∙ ഓഗസ്റ്റ് ഒന്നു മുതൽ, ഹെൽമെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാർക്ക് പെട്രോൾ നൽകരുതെന്ന് ഗതാഗത കമ്മിഷണർ ടോമിൻ ജെ.തച്ചങ്കരി നിർേദശം നൽകി. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ പദ്ധതി നടപ്പാക്കാനാണ് തീരുമാനം.ഇതുസംബന്ധിച്ച നിർദേശം ഇന്ധന കമ്പനികള്‍ക്കും പെട്രോൾ പമ്പുകൾക്കും നൽകും. പദ്ധതി വിജയിച്ചാൽ കേരളമൊട്ടുക്ക് ഇതു നടപ്പാക്കാനാണ് സർക്കാർ തീരുമാനം.
ഓഗസ്റ്റ് ഒന്ന് മുതൽ പമ്പുകളിലെല്ലാം ഇതു സംബന്ധിച്ച അറിയിപ്പു ബോർഡ് വയ്ക്കും.മാത്രമല്ല, ആർടിഒ എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ അംഗങ്ങൾ പമ്പുകളിൽ ഉണ്ടാകും. ഹെൽമെറ്റ് ഇല്ലെന്ന കാരണത്താൽ ഇന്ധനം നിഷേധിക്കാനാകാത്തതിനാൽ ഈ തീരുമാനത്തെ ആരെങ്കിലും ചോദ്യം ചെയ്താൽ സ്ക്വാഡിലെ അംഗങ്ങൾ അവരിൽനിന്ന് ഹെൽമറ്റ് ഇല്ലാത്തതിനു പിഴ ഈടാക്കും. ഇപ്പോൾ 100 രൂപ മുതൽ 1000 രൂപ വരെയാണ് പിഴ. ഈ സഭാ സമ്മേളനത്തിൽ പാസാക്കാനിരിക്കുന്ന പുതിയ മോട്ടോർ വാഹന നിയമം അനുസരിച്ച് ഹെൽമെറ്റില്ലാത്തതിന് ഇനി 2,500 രൂപ വരെയാണ് പിഴ ഈടാക്കുക. ഇതുകൂടാതെ, ലൈസൻസ് റദ്ദ് ചെയ്യാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.

NO COMMENTS

LEAVE A REPLY