പാലക്കാട്ട് ഏഴിന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

147

പാലക്കാട് • ജില്ലയില്‍ ഏഴിന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. സര്‍ക്കാര്‍ പുറത്തിറക്കിയ റൂട്ട് വിജ്ഞാപനത്തിനു വിരുദ്ധമായി ജില്ലയിലെ ഏഴു റൂട്ടുകളില്‍ മാറ്റംവരുത്തിയെന്നാരോപിച്ചായിരുന്നു സ്വകാര്യ ബസുകള്‍ പണിമുടക്കു പ്രഖ്യാപിച്ചത്. പരാതിക്കാധാരമായ വിഷയം പുനഃപരിശോധിക്കാന്‍ ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധാരണയായതോടെയാണ് പണിമുടക്ക് മാറ്റിയത്.