ടിസിഎസിന്‍റെ ചെയര്‍മാനായി ഇസ്ഹത്ത് ഹുസൈനെ നിയമിച്ചു

256

മുംബൈ: ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്‍റെ ചെയര്‍മാനായി ഇസ്ഹത്ത് ഹുസൈനെ നിയമിച്ചു. സൈറസ് മിസ്ട്രിക്ക് പകരമാണ് നിയമനംം. ഹുസൈനെ നിയമിച്ചതായി കമ്പനി ബിഎസ്‌ഇയെ രേഖാമൂലം അറിയിച്ചു. നിലവില്‍ ടാറ്റ സ്റ്റീല്‍, വോള്‍ട്ടാസ് തുടങ്ങിയ ടാറ്റ കമ്പനികളുടെ ഡയറക്ടറാണ് ഹുസൈന്‍. പുതിയ ചെയര്‍മാന്‍ വരുന്നതുവരെയാണ് ഇസ്ഹത്ത് ഹുസൈന് ചുമതല നല്‍കിയിരിക്കുന്നത്. പുറത്താക്കപ്പെട്ട സൈറസ് മിസ്ട്രിക്ക് ടിസിഎസില്‍ 74 ശതമാനത്തോളം ഓഹരി പങ്കാളിത്തമുണ്ട്.