തളിപ്പറമ്പില്‍ വ്യാപാര സ്ഥാപനം കുത്തി തുറന്ന് വന്‍ കവര്‍ച്ച

216

തളിപ്പറമ്പ്• തളിപ്പറമ്പില്‍ വ്യാപാര സ്ഥാപനം കുത്തി തുറന്ന് 1.10 ലക്ഷം രൂപ കവര്‍ച്ച ചെയ്തു. ബക്കളത്ത് നെല്ലിയോട് ഭഗവതി ക്ഷേത്രത്തിലും കവര്‍ച്ചാ ശ്രമം നടന്നു. ഒന്നും നഷടപ്പെട്ടിട്ടില്ല. തളിപ്പറമ്പ് മന്ന ചിന്‍മയ റോഡിലെ സയാര ഓട്ടോ കണ്‍സള്‍ട്ടന്‍സിയുടെ ഷട്ടര്‍ കുത്തിതുറന്നാണ് കടയില്‍ സൂക്ഷിച്ച പണം കവര്‍ന്നത്. ചിട്ടിയില്‍നിന്ന് ലഭിച്ച പണം കടയില്‍ സൂക്ഷിച്ചതായിരുന്നു. ബക്കളം നെല്ലിയോട് ഭഗവതി ക്ഷേത്രത്തിന്റെ മുന്‍വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. മണ്ഡലകാലം കഴിഞ്ഞ് ഭണ്ഡാരം അടുത്തയിടെ തുറന്നിരുന്നു. അതിനാല്‍ കാര്യമായ പണം ഉണ്ടായിട്ടുണ്ടായില്ലെന്നാണ് കരുതുന്നത്.

NO COMMENTS

LEAVE A REPLY