തലസ്ഥാനത്തു തെരുവ് യുദ്ധം – പൊലീസിന് നേരെ കല്ലേറ് – പ്രസ് ക്ലബ്ബ് കാന്റീൻ ബോർഡ് തകർത്തു .

299

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക്നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും എടുത്തെറിഞ്ഞു. പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജും,ഗ്രനേഡും, കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ഗ്രനേഡും, കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കല്ലേറില്‍ വിവിധ മാധ്യമ പ്രവർത്തകർക്ക് പരിക്കേറ്റു. പ്രസ് ക്ലബ്ബ് കാന്റീൻ ബോർഡ് തകർത്തു .

ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയില്ല. പോലീസുമായി വീണ്ടും വാഗ്വാദത്തിലേര്‍പ്പെട്ടതോടെയാണ് ലാത്തി ചാര്‍ജ് നടത്തിയത്. ഇതിനിടെ ചില പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയായിരുന്നു. ഇതില്‍ പ്രകോപിതരായി പോലീസ് തുടര്‍ച്ചയായി കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിക്കുകയും പ്രവര്‍ത്തകരെ ഓടിച്ചിട്ട് അടിക്കുകയും ചെയ്തു.നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സമാന ആവശ്യം ഉന്നയിച്ച്‌ സെക്രട്ടറിയേറ്റ് പടിക്കല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം അനുഷ്ടിച്ച്‌ വരികയായിരുന്നു. സമരപന്തലിന് സമീപം ഗ്രനേഡുകളും കണ്ണീര്‍വാതക ഷെല്ലുകളുംവന്ന് വീണതോടെ നിരാഹരമിരിക്കുന്നവരുടെ ആരോഗ്യനില വഷളായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കാന്റീൻ ബോർഡും നടപ്പാത കമ്പികളും തകർത്തുവെന്ന് ദിലീപ്തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലുണ്ടായ സംഘര്‍ഷം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്കുള്ള മാർച്ച് ആരംഭിച്ചത് പ്രസ് ക്ലബ്ബ് ക്യാന്റീനു മുന്നിൽ നിന്നായിരുന്നു. ആവേശകരമായ മാർച്ചിൽ പങ്കെടുക്കാനെത്തിയവർ ക്യാന്റീനിൽ നിന്ന്പലഹാരങ്ങൾ കഴിക്കുകയും കാശ് തരാതെ പോയെന്നും പ്രസ് ക്ലബ് കാന്റീൻ ബോർഡും മുന്നിലെ നടപ്പാത കമ്പികൾ തകർക്കുകയും ചെയ്തുവെന്ന് കാന്റീൻ നടത്തിപ്പുകാരൻ ദിലീപ് ഖാൻ പറയുന്നു .

NO COMMENTS