വിശന്നുകരഞ്ഞ കുഞ്ഞിന് മദ്യം കുടിപ്പിച്ചു

215

ദില്ലി: ദില്ലിയില്‍ മൂന്ന് വയസ്സുകാരിയോട് പിതാവിന്‍റെ ക്രൂരത. വിശന്നുകരഞ്ഞ കുഞ്ഞിന്‍റെ പാല്‍ക്കുപ്പിയില്‍ മദ്യം നിറച്ച്‌ കുടിപ്പിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദില്ലി വനിതാ കമ്മീഷന്‍റെ നേതൃത്വത്തില്‍ കുഞ്ഞിനെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദില്ലി പ്രേംനഗറിലെ വീട്ടില്‍ വൃത്തിരഹിതമായ സാഹചര്യത്തില്‍ ജീവിച്ചിരുന്ന കുട്ടിയെ മദ്യപനായ പിതാവ് കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നു. ഡയപ്പറുകള്‍ കൃത്യമായി മാറ്റാത്തതിനാല്‍ കുട്ടിക്ക് അണുബാധ ഏറ്റിരുന്നു. മലമൂത്ര വിസര്‍ജനം വൃത്തിയാക്കുക പോലും ചെയ്യാറില്ലായിരുന്നു എന്നും വനിതാ കമ്മീഷന്‍ പറഞ്ഞു.

വനിതാ കമ്മീഷന്‍റെ ഹെല്‍പ്പ്‍‍‍‍ലൈന്‍ നമ്ബരിലേക്ക് വന്ന ഫോണ്‍ കോളിലൂടെയാണ് സംഭവം പുറത്തറിയുന്നത്. മൂന്ന് ദിവസമായി കുഞ്ഞിന് ആഹാരം പോലും നല്‍കിയിട്ടില്ലെന്നും ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അധികൃതര്‍ സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപെടുത്തുകയായിരുന്നു.

NO COMMENTS