സ്പാനിഷ്‌ ലാലീഗ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്‌സലോണ

141

സ്പാനിഷ്‌ ലാലീഗ മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി ബാഴ്‌സലോണ.എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബാഴ്‌സയുടെ വിജയം. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ ക്യാമ്ബ്‌ നൗവില്‍ നടന്ന പോരാട്ടത്തിലാണ് ബാഴ്‌സലോണ അത്‌ലറ്റിക്കോയെ പരാജയപ്പെടുത്തിയത്.

85-ാം മിനിറ്റില്‍ ലൂയി സുവാരസും, 86-ാം മിനിറ്റില്‍ ലയണല്‍ മെസിയുമാണ് രണ്ട് ഗോളുകള്‍ നേടി ബാഴ്‌സയേ വിജയത്തിലേയ്‌ക്കെത്തിച്ചത്. ഇതോടെ ലാലീഗ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം 11 ആയി ഉയര്‍ത്താന്‍ ബാഴ്‌സയ്ക്ക് സാധിച്ചു.

NO COMMENTS