മഹാരാഷ്ട്രയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച്‌ അഞ്ചു പേര്‍ മരിച്ചു

151

ദുലെ: മഹാരാഷ്ട്രയില്‍ ഇരുനില കെട്ടിടത്തിനു തീപിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ ദുലെ അക്ബര്‍ ചൗക്കാറിലാണ് തീപിടുത്തമുണ്ടായത്.ക്ഷേത്ര പൂജാരിയായ രാം ശര്‍മ (45), ഇയാളുടെ അമ്മ ശോഭ (62), ഭാര്യ ജയശ്രീ (35), മക്കളായ സായി റാം (12), രാധേ റാം (10) എന്നിവരാണ് മരിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് പുക വ്യാപിച്ചതാണ് മരണത്തിന് കാരണമായത്. സിഗ്നല്‍ ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന വാതില്‍ പുക ഉയര്‍ന്നതോടെ തുറക്കാനാവാതെവന്നു. ഇതോടെ രാം ശര്‍മയും കുടുംബവും മുറിക്കുള്ളില്‍ കുടുങ്ങി ശ്വാസംമുട്ടി മരിക്കുകയായിരുന്നു. ഫയര്‍ ഫേഴ്സ് സംഘമെത്തിയാണ് തീയണച്ചത്. ഫയര്‍ഫോഴ്സ് 20 മിനിറ്റിനുള്ളില്‍ തീയണച്ച്‌ വീടിനുള്ളില്‍ കടന്നെങ്കിലും രാം ശര്‍മയേയും കുടുംബത്തേയും രക്ഷിക്കാനായില്ല.

NO COMMENTS

LEAVE A REPLY