റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾ സെപ്റ്റംബർ 09 ന് നാടിനു സമർപ്പിക്കും

21

റവന്യൂ വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു(സെപ്റ്റംബർ 09) നാടിനു സമർപ്പിക്കും. രാവിലെ 11.30ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന പരിപാടിയിൽ റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.

ഭൂനികുതി അടയ്ക്കുന്നതിനുള്ള മൊബൈൽ ആപ്ലിക്കേഷൻ, തണ്ടപ്പേർ അക്കൗണ്ട്, അടിസ്ഥാന ഭൂനികുതി രജിസ്റ്റർ എന്നിവയുടെ ഡിജിറ്റൈസേഷൻ പൂർത്തീകരണം, എഫ്.എം.ബി. സ്‌കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ സ്‌കെച്ച് എന്നിവ ഓൺലൈനായി നൽകുന്നതിനുള്ള മൊഡ്യൂൾ, ഭൂമി തരംമാറ്റം അപേക്ഷ സ്വീകരിക്കുന്നതിനുള്ള ഓൺലൈൻ മൊഡ്യൂൾ എന്നിവയാണു വകുപ്പിൽനിന്നുള്ള പുതിയ ഡിജിറ്റൽ സേവങ്ങൾ.

നവീകരിച്ച ഇ-പേയ്മെന്റ് പോർട്ടൽ, 1666 വില്ലേജുകൾക്കു പ്രത്യേക ഔദ്യോഗിക വെബ്സൈറ്റുകൾ, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ മൊഡ്യൂൾ എന്നിവയും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ചടങ്ങിൽ മന്ത്രിമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.

NO COMMENTS