ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ ഹാൾടിക്കറ്റ് ജൂലൈ 11 ന് വിതരണം ചെയ്യും

117

തിരുവനന്തപുരം : ജൂലൈ 12,13,14 തിയതികളിൽ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്ന ഒന്നാം വർഷ ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി തുല്യതാ പരീക്ഷയുടെ ഹാൾടിക്കറ്റ് പരീക്ഷാർഥികൾക്ക് അവരവരുടെ രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിൽ നിന്നും ജൂലൈ 11ന് വിതരണം ചെയ്യും.

പരീക്ഷാർഥികൾ ഈ ദിവസം രജിസ്‌ട്രേഷൻ കേന്ദ്രങ്ങളിലെത്തി പ്രിൻസിപ്പൽമാരിൽ നിന്നും ഹാൾടിക്കറ്റ് വാങ്ങണം.

NO COMMENTS